സൗദി: അടുത്ത മാസം മുതൽ താമസസ്ഥലങ്ങളുടെയും, മറ്റ് കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും വാടക ഇടപാടുകൾ ഓൺലൈൻ വഴി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സൗദി.
സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ സുരക്ഷിതമാക്കാൻ കൂടി വേണ്ടിയാണ് ഇടപാടുകൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴിയാക്കുന്നതെന്നും ജനുവരി മുതൽ എജാർ പ്ലാറ്റ്ഫോം വഴി മാത്രമേ വാടക സ്വീകരിക്കുകയുള്ളൂവെന്നും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വക്താവ് തയ്സീർ അൽ മുഫറേജ്(Tayseer Al Mufaraj) പറഞ്ഞു.
വാടക ഇടപാടുകൾ ഓൺലൈൻ വഴിയാക്കുമ്പോൾ ഇടനിലക്കാരുടെ ഇടപെടൽ കുറയ്ക്കാനും ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കാനും സാധിക്കുമെന്നും കരുതുന്നു. സൗദി പൗരന്മാർക്കും വിദേശികൾക്കും വിവിധ സർക്കാർ സേവനങ്ങളിലേക്ക് പ്രവേശനം നൽകുന്ന അബ്ഷർ ആപ്പ് 2013-ൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
ജോലിക്ക് അപേക്ഷിക്കുന്നതും പാസ്പോർട്ടുകൾ, റസിഡൻസി കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പുതുക്കുന്നതും ഉൾപ്പെടെയുള്ള സേവനങ്ങൾ പിന്നീട് ഇതുവഴിയാക്കിയിരുന്നു. അതേരീതിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ എജാർ പ്ലാറ്റ്ഫോം മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
+ There are no comments
Add yours