ദുബായിക്ക് മറ്റൊരു പൊൻതൂവൽ കൂടി, വ്യത്യസ്ത രൂപകല്പനയുമായി ക്രിപ്റ്റോ ടവർ – 2027ൽ പ്രവർത്തനസജ്ജമാവും

0 min read
Spread the love

വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ ഒരുങ്ങുന്ന ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെൻ്ററും ആർഇഐടി ഡെവലപ്മെൻ്റും ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുക. ജനുവരി 15 ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിലെ ഡിഫൈ, വെബ്3 സെഗ്മൻ്റിൽ അധികരിച്ചുവരുന്ന കമ്പനികളെ ഉൾക്കൊള്ളിക്കുന്നതിനായാണ് ക്രിപ്റ്റോ ടവർ.

ഒരുലക്ഷത്തി 50,000 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം ഒരുങ്ങുന്നത്. ആകെയുള്ള 17 നിലകളിൽ ഒൻപതെണ്ണം ഓഫീസ് നിലകൾ ആവും. ക്രിപ്റ്റോ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന നൂതന സംവിധാനങ്ങളുള്ള ഓഫീസ് ആവും ഈ കെട്ടിടങ്ങളിൽ ഉണ്ടാവുക. ഒപ്പം മറ്റ് ഓഫീസ് സ്പേസുകളും ക്രിപ്റ്റോ ടവറിൽ ഉണ്ടാവും. മൂന്ന് നിലകളിൽ ബ്ലോക്ക്ചെയിൻ ഇൻക്യുബേറ്റർമാരും ഇൻവസ്റ്റ്മെൻ്റ് കമ്പനികളുമൊക്കെയാവും ഉണ്ടാവുക. ഒരു നില ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനികൾക്കായി മാറ്റിവെക്കും.

10,000 സ്ക്വയർ ഫീറ്റ് ഇൻഡോർ ഇവൻ്റ് സ്പേസ് കൂടി അടങ്ങുന്നതാണ് ക്രിപ്റ്റോ ടവർ. ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ ഇവൻ്റുകൾക്കായി 3500 സ്ക്വയർ ഫീറ്റ് ഔട്ഡോർ ഏരിയയും കെട്ടിടത്തിലുണ്ട്. ഏറ്റവും മുകളിലുള്ള മൂന്ന് ഫ്ലോറുകളിൽ 30,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ക്രിപ്റ്റോ ക്ലബും ഉണ്ടാവും. എൻഎഫ്ടി ആർട്ട് ഗ്യാലറി, സ്വർണക്കട്ടി വിൽക്കുന്ന കട, ആഡംബര കാർ ഡീലർഷിപ്പ്, വോൾട്ട് സ്റ്റോറേജ് തുടങ്ങി വിവിധ സൗകര്യങ്ങളും ക്രിപ്റ്റോ ടവർ ഒരുക്കും. സ്വർണം, പണം തുടങ്ങിയവ സൂക്ഷിക്കാൻ ഈ വോൾട്ട് സ്റ്റോറേജ് ഉപയോഗിക്കാം.

2027 തുടക്കത്തിൽ തന്നെ കെട്ടിടത്തിൻ്റെ പണി അവസാനിക്കും. ഏറെ വൈകാതെ തന്നെ ഇവിടെ ഓഫീസുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്യും. ക്രിപ്റ്റോ ടവർ എന്നത് ബ്ലോക്ക്‌ചെയിൻ, വെബ് 3, റിയൽ എസ്റ്റേറ്റ് എന്നിവയെ ഒരുമിപ്പിക്കുന്ന വികസനമാണ്. 1,50,000 സ്ക്വയർ ഫീറ്റിൻ്റെ വിശാലമായ സ്ഥലത്ത് ഒൻപത് ഓഫീസ് നിലകൾ, ബ്ലോക്ക് ചെയിൻ ഇൻകുബേറ്റർമാർക്കുള്ള മൂന്ന് നിലകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായുള്ള ഒരു നില, ഒരു ക്രിപ്റ്റോ ക്ലബ്, ഗോൾഡ് ബുള്ളിയൻ ഷോപ്പ്, വോൾട്ട് സ്റ്റോറേ തുടങ്ങി പല പ്രത്യേകതകളും ഉണ്ടാവും.

You May Also Like

More From Author

+ There are no comments

Add yours