യുഎഇ ലോട്ടറി; ആദ്യ നറുക്കെടുപ്പിൽ ’11 പേർക്ക് 100,000 ദിർഹം’; ഡിസംബർ 28-ന് നടക്കുന്ന നറുക്കെടുപ്പിന് ഇതിലും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നു

1 min read
Spread the love

100,000 ദിർഹം വീതമുള്ള ആദ്യ 11 വിജയികളെ പ്രഖ്യാപിച്ചതിന് ശേഷം ആദ്യ യുഎഇ ലോട്ടറി നറുക്കെടുപ്പിൻ്റെ ആവേശം ഉയർന്നതായി അതിൻ്റെ ഓപ്പറേറ്റർ പറഞ്ഞു. ഡിസംബർ 14-ന് നടന്ന ആദ്യ നറുക്കെടുപ്പിൽ “അസാധാരണമായ ഡിമാൻഡാണ് ഉണ്ടായത്, 29,000-ത്തിലധികം വിജയികൾ ഇതിനകം സ്ഥിരീകരിച്ചു.

ഡിസംബർ 28-ന് ഷെഡ്യൂൾ ചെയ്യുന്ന രണ്ടാമത്തെ നറുക്കെടുപ്പിന് “ഇതിലും വലിയ പങ്കാളിത്തം” പ്രതീക്ഷിക്കുന്നു. രണ്ട് ആഴ്ച്ചകൾ കൂടുമ്പോൾ നടക്കുന്ന ലക്കി ഡേ നറുക്കെടുപ്പിന് പുറമേ, യുഎഇ ലോട്ടറിയുടെ സ്ക്രാച്ച് കാർഡുകളിലൂടെയും ആളുകൾ ഭാഗ്യ പരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ യുഎഇ ലോട്ടറിക്ക് ആളുകൾ അടിമപ്പെട്ട് പോകുമോ എന്ന കാര്യം യുഎഇയിലെ ജനറൽ കൊമേഴ്ഷ്യൽ ഗെയിമിങ് റഗുലേറ്ററി അതോറിറ്റി ഗൗരവമായി എടുക്കുന്നുണ്ട്.

യുഎഇയിലെ ജിസിജിആർഎ ലൈസൻസ് നേടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം ഇത്തരത്തിൽ ഗെയിമിങ് അഡിക്ഷൻ കുറക്കാൻ വേണ്ടി ടൂളുകൾ ഏർപ്പെടുത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശത്തിൻറെ സാഹചര്യത്തിൽ നിർണായകമായ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ ലോട്ടറി നടത്തിപ്പുകാരായ ഗെയിം എൽ എൽ സി. അഡ‍ിക്ഷൻ പോലെയുള്ള അനാരോഗ്യകരമായ ഗെയിമിങ് പ്രവണതകളിലേത്ത് ആളുകൾ പോകാതിരിക്കാൻ ആർട്ടിഫിഷ്യൽ ഇൻറർലിജൻസിൻറെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുമായുള്ള സഹകരണമാണ് ഗെയിം എൽ എൽ സി പ്രഖ്യാപിച്ചിരിക്കുന്നത്.

തകലം എന്ന പ്ലാറ്റ്ഫോമുമായുള്ള സഹകരണവും പ്ലാറ്റ്ഫോം വഴി യുഎഇ ലോട്ടറി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗെയിം എൽ എൽ സി ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ലോട്ടറി, ഗെയിമിങ് അഡിക്ഷനുമായി ബന്ധപ്പെട്ട് ആശങ്കകളുള്ള വ്യക്തികൾക്കും പ്രശ്നങ്ങൾ നേരിടുന്നവർക്കും സൗജന്യമായി അൺലിമിറ്റഡ് ഓൺലൈൻ കൗൺസിലിങ് സെഷനുകളും കോച്ചിങ് സെഷനുകളുമാണ് തകലം പ്ലാറ്റ്ഫോമിലൂടെ ലഭിക്കുക.

ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി getsupport.takalamhere.com എന്ന മിനി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജനറൽ കൊമേഴ്ഷ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസ് നേടിയ ഗെയിം എൽ എൽ സി കഴിഞ്ഞ മാസം അവസാനത്തോടെയാണ് യുഎഇ ലോട്ടറിയുടെ ഔദ്യോഗിക ലോഞ്ച് നടത്തിയത്. 100 ദശലക്ഷം ദിർഹത്തിൻറെ ജാക്ക്പോട്ട് സമ്മാനമായിരുന്നു ലോട്ടറിയുടെ പ്രത്യേകത. രണ്ട് ആഴ്ച്ചകൾ തോറും ശനിയാഴ്ച്ചകളിൽ നടക്കുന്ന നറുക്കെടുപ്പുകളുടെ ലോ‍ഞ്ചിങ് ഡിസംബർ 14-ന് നടന്നു. 29,000-ത്തിലധികം പേർക്കാണ് വിവിധ സമ്മാനങ്ങൾ നേടാൻ കഴിഞ്ഞത്. പുതിയ ലോട്ടറി ഏറെ ചർച്ചയാകുന്ന സാഹചര്യത്തിൽ ഗെയിമിങ് അഡിക്ഷൻ കുറക്കുന്നതിനുള്ള നീക്കമാണ് ജിസിജിആർഎ നടക്കുന്നത്. തകലം പ്ലാറ്റ്ഫോമിന് പുറമേ, യുഎഇ ലോട്ടറി പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്ന തുക ലിമിറ്റ് ചെയ്യുക, അക്കൗണ്ട് സസ്പെൻഷൻ തുടങ്ങി ഉപഭോക്താക്കൾക്ക് സ്വയം നിയന്ത്രിക്കാവുന്ന നിയന്ത്രണ ടൂളുകളും കമ്പനി അവതരിപ്പിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രായവുമായി ബന്ധപ്പെട്ട നിയന്ത്രണം, സ്വയം മാറി നിൽക്കുന്നതിനുള്ള ടൂളുകൾ, ബോധവൽക്കരണ ക്യാംപയിനുകൾ, ജിയോ-ഫെൻസിങ് തുടങ്ങിയ നിരവധി മാർഗങ്ങൾ ഗെയിമിങ് അഡിക്ഷൻ കുറക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഗെയിമിങ് ശീലങ്ങൾ വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ശ്രമങ്ങളെന്നും കമ്പനി കൂട്ടിച്ചേർത്തു. 18 വയസ്സ് പ്രായമുള്ളവർക്കാണ് യുഎഇ ലോട്ടറിയിൽ പങ്കെടുക്കാൻ കഴിയുക

You May Also Like

More From Author

+ There are no comments

Add yours