ദുബായിൽ നിന്ന് എട്ട് ദിർഹത്തിന് വിമാന ടിക്കറ്റ് ഓഫർ; എങ്ങനെയാണെന്നല്ലേ?!

1 min read
Spread the love

അബുദാബി: ദുബായിൽ നിന്ന് മനില(Philippines)യിലേക്ക് അടുത്തവർഷം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അടിപൊളി ഉത്സവ സീസൺ ഓഫർ. വെറും എട്ട് ദിർഹത്തിന് വൺ വേ വിമാന യാത്രാ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിലിപ്പൈൻസ് ബജറ്റ് കാരിയറായ സെബു പസഫിക്.

2024 ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെയുള്ള നാല് മാസക്കാലത്തെ യാത്രാടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസംബറിലെ 12-12 സെയിലിന്റെ ഭാഗമായാണ് ഓഫർ. ആഘോഷക്കാലത്ത് ‘തനിക്ക് തന്നെ സമ്മാനം നൽകുന്ന പദ്ധതി’യാണിതെന്ന് എയർലൈൻ പ്രസ്താവനയിൽ പറയുന്നു.

നികുതികളും അഡ്മിൻ ഫീസും സർചാർജുകളും ഇതിൽ ഉൾപ്പെടുന്നില്ല. ഇളവുനിരക്കുകൾ പരിമിതമാണെന്നും റീഫണ്ട് ചെയ്യാനാവില്ലെന്നും അധികൃതർ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours