ദുബായ്: ദുബായിൽ ബിസിനസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ബിസിനസ്സിനായുള്ള ലൈസൻസ് എളുപ്പത്തിൽ ലഭിക്കാനും ഡിജിറ്റലൈസ്ഡ് ചെയ്യാനുമൊരുങ്ങി ദുബായ്. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഇതിന്റെ ഭാഗമായി ‘ദുബായ് ഏകീകൃത ലൈസൻസ്’ അവതരിപ്പിച്ചു.
ദുബായ് ഏകീകൃത ലൈസൻസ് വരുന്നതോടെ എമിറേറ്റിലെ എല്ലാ ബിസിനസ്സുകൾക്കും, പുതിയ സംരഭകർക്കും ഏറെ സഹായകമാകുമെന്ന് ഡിഇടി അറിയിച്ചു. ദുബായിൽ നിലവിലുള്ളതും പുതുതായി സ്ഥാപിതമായതുമായ ബിസിനസ്സുകൾക്ക് സ്ഥിരമായോ അല്ലെങ്കിൽ ഫ്രീ സോൺ ലൈസൻസ് ഉപയോഗിച്ചോ പ്രവർത്തിക്കാം.
ഇങ്ങനെ പ്രവർത്തിക്കുന്ന ഓരോ സ്ഥാപനത്തിനും ഡിജിറ്റൽ രജിസ്ട്രർ സൂക്ഷിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന ഡിജിറ്റൽ രജിസ്ട്രറുകളിൽ സ്ഥാപനങ്ങളുടെ വിരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തും.
ഏകഡിജിറ്റൽ വിവിര ഉറവിടമായി ഡിജിറ്റൽ രജിസ്ട്രറുകളെ സൂക്ഷിക്കും. ദുബായ് ഫ്രീ സോൺസ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക
+ There are no comments
Add yours