ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ

1 min read
Spread the love

അബുദാബി: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്‌ക് അബുദാബിയിൽ വരുന്നു. സുസ്ഥിരതാ ഹബ്ബായ മസ്ദർ സിറ്റിയിലാണ് പള്ളി നിർമിക്കുന്നത്. പൂർണ്ണമായി സൗരോർജത്തെ ആശ്രയിച്ചായിരിക്കും പ്രവർത്തനം.

1590 ചതുരശ്ര മീറ്റർ ഓൺ സൈറ്റ് പി വി പാനലുകൾ ഉപയോഗിച്ച് ഒരു വർഷത്തിൽ ആവശ്യമായ ഊർജ്ജം പൂർണമായി ഇവിടെ തന്നെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. 2349 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പള്ളിയിൽ 1300 പേർക്ക് ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ടാകും. പള്ളിയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും.

നിരവധി നെറ്റ്-സീറോ എനർജി പ്രോജക്ടുകൾ രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കോപ് 28ൽ പ്രഖ്യാപിക്കാനായത് വ്യക്തിപരമായി ഏറെ പ്രധാനമാണെന്ന് മസ്ദർ സിറ്റി സുസ്ഥിര വികസന എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രേയ്കി അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours