വിദ്യാലയങ്ങൾക്ക് മുന്നിൽ നോ സ്മോകിം​ഗ് പിഴ കിട്ടും, നല്ല പണിയും – കുവൈത്ത്

0 min read
Spread the love

കുവൈറ്റ്: കുവൈറ്റിൽ പരിസ്ഥിതി നിയമം കർശനമാക്കാൻ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക ലംഘനം ​ഗുരുതര കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ൻറ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം. പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. 250 ദിനാറായിരിക്കും പിഴയായി ചുമത്തുക.

സ്കൂൾ, സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ വെച്ച് പുകവലിച്ചാൽ പിഴയായി 50 ദിനാർ മുതൽ 100 ദിനാർ വരെയും ഈടാക്കും. ശീ​ത​കാ​ല ക്യാ​മ്പു​ക​ൾ നടത്തുന്ന പ്രദേശങ്ങളിൽ മാലിന്യം കത്തിക്കാനോ മണ്ണുകുഴിക്കാനോ സിമന്റ് ഉപയോ​ഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല.

പരിസര പ്രദേശങ്ങളിലെ സസ്യങ്ങളും മരങ്ങളും പിഴുതെറിഞ്ഞാലും പിഴകിട്ടും. പരിസ്ഥി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നിയമ ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കുമെന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നുമാണ് പ്ര​തീ​ക്ഷ.

You May Also Like

More From Author

+ There are no comments

Add yours