ഷാർജ: ഷാർജ സിറ്റി സെൻ്റർ മാളിന് പിന്നിലെ അൽ നഹ്ദ ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡരികിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയ മാതാപിതാക്കൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വഴിയരികിൽ കുഞ്ഞിനെ കണ്ട വഴിയാത്രക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന് ഒരു ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ചൂടുകാലത്ത് റോഡിൽ ഉപേക്ഷിച്ചെങ്കിലും കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
അതേസമയം മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
+ There are no comments
Add yours