സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വാഹനങ്ങൾ ഒഴുകിപ്പോയി

1 min read
Spread the love

സൗദി: സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ മണിക്കൂറുകളോളം തുട‍ർച്ചയായി പെയ്ത മഴയിൽ നിരവധി റോഡുകൾ തകരുകയും താഴ്‌വരകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തു.

അൽ-തവ്വൽ, സംത, അബു അരിഷ് അടക്കം ജിസാൻ ഗവർണറേറ്റിലെ ചില വില്ലേജുകൾ, താഴ്വവാരങ്ങൾ, ഗ്രാമങ്ങൾ, തെരുവുകൾ, വീടുകൾ എന്നിവയെല്ലാം വെള്ളത്തിനടിയിലായി.

മഴയുടെ തീവ്രതയിൽ വാണിജ്യ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കെട്ടിടങ്ങളിലും വെള്ളം കയറുകയും മേൽക്കൂര തകരുകയും ചെയ്തു. അൽ-അമിരിയ പട്ടണത്തെ അഞ്ച് ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് തക‍ർന്ന്, വാഹനങ്ങൾ ഒലിച്ചുപോയി.

ചില വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തു. മേഖലയിൽ ഇപ്പോൾ സാമാന്യം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഉള്ളത്. ഇത് വൈദ്യുതി മുടക്കത്തിന് കാരണമായി.

സ്ലാബുകൾക്കിടയിൽ കുടുങ്ങിയ കാറിലെ യാത്രക്കാർ അപകടത്തിൽ മരണപ്പെട്ടതായും ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours