ഇത്തിഹാദ് എയർവേയ്‌സിൽ ഇനി സൂപ്പർമാനും വണ്ടർവുമണിനുമൊപ്പം പറന്നുയരാം!

1 min read
Spread the love

അബുദാബി: അതൊരു പക്ഷിയാണ്… വിമാനമാണ്… അല്ല, ഇത്തിഹാദ് വിമാനത്തിലെ സൂപ്പർമാനാണ്….

വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് ഐലൻഡുമായി സഹകരിച്ച്, യുഎഇയുടെ ഫ്ലാഗ് കാരിയറായ ഇത്തിഹാദ് എയർവേയ്സ് ലോകത്തിലെ ആദ്യത്തെ വാർണർ ബ്രോസ് വേൾഡ് ബ്രാൻഡഡ് വിമാനം ജൂലൈ 25 വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു.

പങ്കാളിത്തത്തിൻ്റെ ഭാഗമായി, കാരിയറിൻ്റെ ബോയിംഗ് 787-10 ഡ്രീംലൈനറുകളിൽ ഒന്ന് വാർണർ ബ്രദേഴ്‌സിൻ്റെ പ്രതീകാത്മക കഥാപാത്രങ്ങളാൽ ക്രിയാത്മകമായി അലങ്കരിച്ചിരിക്കുന്നു.

ഡ്രീംലൈനറിൽ ലൂണി ട്യൂൺസ്, ടോം ആൻഡ് ജെറി, ഡിസ്നി സൂപ്പർ ഹീറോകളുടെ വീരകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. പ്രിയപ്പെട്ട കഥാപാത്രങ്ങളോടൊപ്പം പറന്നുയരാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

അബുദബിയിൽ നിന്ന് ലണ്ടനിലേക്കായിരിക്കും ആദ്യ യാത്ര. ഡുബ്ലിൻ, ആംസ്റ്റർഡാം, വിയന്ന, ബാങ്കോക്ക്, ഫൂക്കറ്റ്, സിംഗപ്പൂർ, മനില തുടങ്ങിയ സ്ഥലങ്ങളിലേക്കും ബോയിംഗ് 787-10 ഡ്രീംലൈനർ പറക്കും.

വിമാനത്തിൻ്റെ ഒരു വശത്ത് ലൂണി ട്യൂൺസ്, ടോം ആൻഡ് ജെറി തുടങ്ങിയ ക്ലാസിക് ആനിമേഷൻ ഇതിഹാസങ്ങളുടെ വികൃതികളാൽ അതിഥികളെ സ്വാഗതം ചെയ്യും. ഓരോ ടേക്ക്ഓഫും ലാൻഡിംഗും ഒരു വിഷ്വൽ ട്രീറ്റാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തിഹാദ് എയർവേയ്‌സിൻ്റെ ദൈർഘ്യമേറിയ ഫ്ലൈറ്റുകളിൽ 10 വയസ്സ് വരെ പ്രായമുള്ള എല്ലാ യാത്രക്കാർക്കും പുതിയ വാർണർ ബ്രദേഴ്‌സ് വേൾഡ് കിഡ്‌സ് പായ്ക്കുകൾ ലഭിക്കും.

വിമാനത്തിലെത്തുന്ന കുട്ടികൾക്ക് ഡിസി സൂപ്പർ ഹീറോ തീമിലുള്ള സോഫ്റ്റ് ബ്ലാങ്കറ്റ്, ബ്രാൻഡഡ് ബാക്ക്‌പാക്ക്, സൂപ്പർ ഹീറോയുടെ ചിത്രമുള്ള തൊപ്പി, വാട്ടർ ബോട്ടിൽ, ആക്‌റ്റിവിറ്റി കിറ്റ് തുടങ്ങിയവയാണ് ലഭിക്കുക.

പുതിയ പദ്ധതി എല്ലാവർക്കും സവിശേഷമായ അനുഭവമാകുമെന്ന് മിറലിൻ്റെ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു. ‘ഇത്തിഹാദ് എയർവേയ്‌സുമായുള്ള ഈ സഹകരണം ഉപഭോക്തൃ അനുഭവം വിപുലീകരിക്കുക മാത്രമല്ല, വാർണർ ബ്രദേഴ്‌സ് വേൾഡിൻ്റെ ആവേശം പുതിയ തീമിനപ്പുറം വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള യാത്രക്കാർക്കും ദീർഘകാല ഓർമ്മകളുള്ള ഒരു സൂപ്പർ വെക്കേഷൻ നൽകുന്നു’, അൽ സാബി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours