ബഹ്റൈനിൽ ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ 14 പേരെ വിചാരണ ചെയ്യാൻ അറ്റോർണി ജനറലിന്റെ ഉത്തരവ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ മാപ്പുകളും ചിത്രങ്ങളുമാണ് പ്രതികൾ ഇറാൻ സേനക്ക് കൈമാറിയത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബഹ്‌റൈനെതിരായ ആക്രമണങ്ങൾ ഇറാൻ ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇറാൻ സേനയായ റെവല്യൂഷണറി ഗാർഡുമായി ചേർന്ന് ഗൂഡാലേചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ 14 പേരെയും ക്രമിനൽ കോടതയിൽ വിചാരണ ചെയ്യാനാണ് അറ്റോർണി ജനറലിന്റെ ഉത്തരവ്. രാജ്യത്തിനെതിരായ വിവരങ്ങൾ ചേർത്തുക, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളിൽ ഒരാൾ ഇറാൻ സൈനിക ക്യാമ്പുകളിൽ നിന്ന് നേരിട്ട് ആയുധ പരിശീലനം നേടിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്തെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും തന്ത്രപ്രധാന ഇടങ്ങളുടെയും ചിത്രങ്ങളും മാപ്പുകളും സ്ഥലവിവരങ്ങളും ഇറാന് ഇവർ കൈമാറി.
രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണങ്ങൾ നടത്തിയത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും മാപ്പുകളും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ഇറാൻ സേനക്ക് കൈമാറിയത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്ത്രി സൃഷ്ടിക്കുന്നതിനായി സമൂഹ മാധ്യമങ്ങൾ വഴി തുടർച്ചയായി വ്യാജവാർത്തകളും വീഡിയോകളും പ്രതികൾ പ്രചരിപ്പിച്ചു.

+ There are no comments
Add yours