ഭരണത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ കോൺഗ്രസ് സർക്കാരിനെ ആര് നയിക്കുമെന്ന് ആകാംക്ഷയ്ക്ക് വിരാമമമായി. കേരളത്തെ ഇനി വിഡി സതീശൻ നയിക്കും.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ഘടകകക്ഷികളുടെ പിന്തുണയുമാണ് സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.
ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
രണ്ടാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നേതൃത്വം അന്തിമ തീരുമാനമെടുത്തത്. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും, ഗ്രൗണ്ട് ലെവലിലുള്ള ജനപ്രീതിയും പിന്തുണയും വി.ഡി സതീശന് അനുകൂലമായി.
വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങി.

+ There are no comments
Add yours