യുഎസ്-ഇറാൻ സംഘർഷം: സമാധാനപരമായ ആണവോർജ്ജ ഉപയോഗത്തിന് ഇറാന് അവകാശമുണ്ടെന്ന് ചൈന

0 min read
Spread the love

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചിയും തമ്മിലുള്ള കൂടിക്കാഴ്ച ബുധനാഴ്ച ബീജിംഗിൽ ആരംഭിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ അറിയിച്ചു.

മെയ് 14, 15 തീയതികളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബീജിംഗ് സന്ദർശിക്കാനിരിക്കുകയാണ്. അതിന് ഒരാഴ്ച മുൻപാണ് അരാഖ്‌ചിയുടെ ഈ ഏകദിന സന്ദർശനം.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യുഎസും ഇറാനും പരസ്പരം കടൽമാർ​ഗമുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. മേഖലയിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാറിനെ കാറ്റിൽപ്പറത്തിയായിരുന്നു ഇരുപക്ഷത്തിന്റെയും നീക്കങ്ങൾ.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് യുഎസ് നാവികസേന സഹായം നൽകുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇറാനുമായുള്ള സമഗ്രമായ കരാറിലേക്ക് നീങ്ങുന്നതിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ചൊവ്വാഴ്ച ട്രംപ് വ്യക്തമാക്കി. ഇതോടെ സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചു.

ഇറാനിൽ നിന്ന് ചൈനീസ് സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ചർച്ചകൾക്കായുള്ള ട്രംപിന്റെ അഭ്യർത്ഥന ഇറാൻ പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കിയിരുന്നു. സംഘർഷത്തിൽ പൊതുവേ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുമ്പോഴും ഇറാന്റെ പരമാധികാരത്തിന് മേലുള്ള ആക്രമണങ്ങളെ ചൈന എതിർക്കുകയും മധ്യസ്ഥ ചർച്ചകൾക്ക് സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ കരാർ പാലിക്കണമെന്നും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ നീക്കണമെന്നും ചൈന പലതവണ യുഎസിനോടും ഇറാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours