യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ. തിങ്കളാഴ്ച വരെ രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വാഹനം ഓടിക്കുന്നവർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയോടെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. പിന്നാലെ വിവിധ എമിറേറ്റുകളിൽ ഇടവിട്ടുള്ള മഴയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും മോശം കാവാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരും. മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെങ്കിലും ചില പ്രദേശങ്ങളിൽ മഴ ശക്തമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ആകാശത്ത് കൂടുതലായി മേഖങ്ങൾ രൂപപ്പെടുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മോശം കാലാവസ്ഥയുടെ പശ്ചാത്തവത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ പെട്ടെന്ന് മാറാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ പൗരന്മാരും താമസക്കാരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര മോഖലകളിൽ ഉൾപ്പെടെ പുലർച്ചെ മൂടൽ മഞ്ഞും ശക്തമാകും. ദൂരക്കാഴ്ച മറയാൻ സാധ്യതയുളളതിനാൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ് സേന അറിയിച്ചു.

+ There are no comments
Add yours