ദുബായ്, അബുദാബി താപനില 40°C-ന് മുകളിൽ; അൽദഫ്രയിൽ പൊടിക്കാറ്റിന് സാധ്യത: കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലും മഴ പെയ്‌തേക്കും

0 min read
Spread the love

അൽദഫ്ര മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അൽഹംറ, തർഫ എന്നീ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശുമെന്നതിനാൽ ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.

റാസൽഖൈമയിലെ മെബ്രെ പർവതത്തിൽ രാവിലെ 6.45ന് രേഖപ്പെടുത്തിയ 22.6 ഡിഗ്രി സെൽഷ്യസാണ് യുഎഇയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

കാറ്റ് തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറിയേക്കാം. പകൽസമയത്ത് കാറ്റ് ശക്തിയാർജ്ജിച്ചേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെയായേക്കാം. അറബിക്കടലും ഒമാൻ കടലും പൊതുവേ ശാന്തമായിരിക്കും.

യുഎഇയിലെ വിവിധ നഗരങ്ങളിൽ വരും ദിവസങ്ങളിൽ ഉണ്ടാകാനിടയുള്ള ഉയർന്ന താപനിരക്കും താഴ്ന്ന താപനിരക്കും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours