ലോകത്തിലെ ഏറ്റവും വലിയ വെള്ളിക്കട്ടി പുറത്തിറക്കി യുഎഇ; 1,971 കിലോഗ്രാം വെള്ളി ഗിന്നസ് റെക്കോർഡിൽ ഇടം നേടി

1 min read
Spread the love

ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. നവംബർ 25 ന് ദുബായ് പ്രഷ്യസ് മെറ്റൽസ് കോൺഫറൻസിൽ വെച്ചാണ് ഈ വെള്ളി ബാർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇതോടെ സാമ്പത്തിക രംഗത്തെ പ്രൗഢി വിളിച്ചോതുന്ന ഒരു സുപ്രധാന നേട്ടം കൂടെ കൈവരിച്ചിരിക്കുകയാണ് ദുബായ്.

ഏകദേശം 1,971 കിലോഗ്രാം ആണ് ഈ ബാറിന്റെ ഭാരം. യുഎഇ സ്ഥാപിതമായ 1971നെ ആദരിക്കുന്നതിനായാണ് ഇതേ ഭാരം തിരഞ്ഞെടുത്തത്.
സാം പ്രഷ്യസ് മെറ്റൽസ് ശുദ്ധീകരിച്ച ഈ ബാറിന് 999.9 പരിശുദ്ധിയും, 63,369 ട്രോയ് ഔൺസ് വെള്ളിക്ക് തുല്യവുമാണ്. കൂടാതെ ഒരു ആഗോള കേന്ദ്രമായി ദുബായ് വളരുന്നതിന്റെ വ്യക്തമായ സൂചന കൂടെ ഈ നേട്ടം നൽകുന്നു.

ഈ വെള്ളി ബാറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഇത് ബ്രിങ്ക്സിന്റെ സുരക്ഷിത വാൾട്ടുകളിൽ സൂക്ഷിക്കുകയും ശേഷം ടോക്കണൈസ് ചെയ്യാൻ ഒരുങ്ങുന്നു എന്നതാണ്. ദുബായ് വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റിയുടെ പ്ലാറ്റ്‌ഫോമായ ‘ടോക്കിൻവെസ്റ്റ്’ വഴിയാണ് ടോക്കണൈസേഷൻ നടത്തുക.

കൂടാതെ ഈ ബാറിന്റെ ഉടമസ്ഥാവകാശം ചെറിയ യൂണിറ്റുകളായി വിഭജിച്ച് ഡിജിറ്റൽ രൂപത്തിൽ നിക്ഷേപകർക്ക് സ്വന്തമാക്കാൻ സാധിക്കും. ഒപ്പം ഫിസിക്കൽ വെള്ളിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലോഹം കൈകാര്യം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യാതെ തന്നെ എളുപ്പത്തിൽ നിക്ഷേപം നടത്താനും ഇത് അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം വിലയേറിയ ഒരു ലോഹവസ്തു ഒരു നിയന്ത്രിത ചട്ടക്കൂടിന് കീഴിൽ ടോക്കണൈസ് ചെയ്യുന്നത് ലോകത്ത് ആദ്യമാണ് എന്നും അധികൃതർ അറിയിച്ചു. യുഎഇ ഉൾപ്പെടെ വെള്ളിക്ക് നിലവിൽ വലിയ ഡിമാൻഡാണുള്ളത്. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹന ബാറ്ററി തുടങ്ങിയ വ്യാവസായിക മേഖലകളിലെ ആവശ്യം കാരണം വെള്ളിക്ക് ഉയർന്ന തുകയാണ്.

ടോക്കൺ ഉടമകൾക്ക് അവർ സ്വന്തമാക്കിയ ബാറിന്റെ വിഹിതം കൃത്യമായി പരിശോധിക്കാനും ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ അവതരിപ്പിച്ചതിലൂടെ യുഎഇ റെക്കോർഡ് നേടുക മാത്രമല്ല ഇത്തരം നിക്ഷേപങ്ങളെ ഡിജിറ്റൽ യുഗവുമായി ബന്ധിപ്പിക്കുന്നതിൽ ഒരു മാതൃകയാകുകയും ചെയ്യുന്നു.

You May Also Like

More From Author

+ There are no comments

Add yours