ഇറാനിലേക്ക് 3 ബില്യൺ ഡോളർ ഫണ്ട് കൈമാറി; മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

0 min read
Spread the love

ദുബായ്: ഇറാന് വൻതോതിൽ പണം കൈമാറിയെന്ന രീതിയിൽ പ്രചരിക്കുന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും നിഷേധിച്ച് യുഎഇ.

യുഎഇ വഴി ഇറാനിലേക്ക് 3 ബില്യൺ ഡോളർ കൈമാറിയെന്ന ആരോപണങ്ങളാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിയത്.
ഈ മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വിവിധ അന്താരാഷ്ട്ര ഉപരോധങ്ങളുടെ ഭാഗമായി മരവിപ്പിക്കപ്പെട്ട ഇറാനിയൻ ഫണ്ടുകളൊന്നും തന്നെ യുഎഇ വഴി റിലീസ് ചെയ്യുകയോ, കൈമാറുകയോ, അതിനുള്ള യാതൊരുവിധ സൗകര്യങ്ങളോ ഒരുക്കുകയോ ചെയ്തിട്ടില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശികവും ആഗോളവുമായ സാമ്പത്തിക സുരക്ഷാ മാനദണ്ഡങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് യുഎഇ പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

നയതന്ത്ര പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങളിൽ വാർത്തകൾ നൽകുമ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തവും കൃത്യതയും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും, വസ്തുതാപരമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പ്രചരിപ്പിക്കുന്നതിൽ നിന്നോ മാധ്യമങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.

You May Also Like

More From Author

+ There are no comments

Add yours