പശ്ചിമേഷ്യൻ യുദ്ധം രണ്ടു,മൂന്നാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ അമേരിക്കയ്ക്ക് വേണ്ടി കരാറിൽ ഏർപ്പെടേണ്ടെന്നും ഇറാന് വർഷങ്ങളോളം ആണവായുധം നിർമിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ യുഎസ് പിൻമാറുമെന്നും ട്രംപ് വ്യക്തമാക്കി.
ആക്രമണങ്ങൾക്ക് ശേഷമുള്ള ഇറാന്റെ തിരിച്ചുവരവിന് 20 വർഷം എടുക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, അനുനയത്തിന് താൽപര്യമില്ലെന്ന് അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഹോർമുസ് രാജ്യാന്തര പാതയല്ലെന്നും അതിനാൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ ഇറാന് അധികാരമുണ്ടെന്നും അരഗ്ചി വ്യക്തമാക്കി. അതേസമയം, ഇറാനിലെ ഇസ്ഫഹാനിൽ സ്റ്റീൽ പ്ലാന്റ് ഇസ്രയേൽ ആക്രമിച്ചു. ലബനനിലെ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടരുകയാണ്.

+ There are no comments
Add yours