Tag: GCC countries
ഹൈഡ്രജൻ ടാക്സികൾ ചീറിപായുന്ന അബുദാബി; അഡ്നോക്ക് ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു
അബുദാബിയിൽ ഹൈഡ്രജൻ ഇന്ധനമായി ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. തവസുൽ ട്രാൻസ്പോർട്ട്, അഡ്നോക്ക് എന്നിവയുമായി സഹകരിച്ച് അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് ഹൈഡ്രജൻ ടാക്സികൾ റോഡിലിറക്കിയത്. പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ […]
യുഎഇ ദേശീയ ദിനം; ഫുജൈറയിൽ 52 ദിവസത്തേക്ക് ട്രാഫിക് പിഴകളിൽ 50% ഇളവ്
അബുദാബി: യുഎഇയുടെ 52ാം ദേശീയ ദിനം പ്രമാണിച്ച് ഫുജൈറ പോലീസ് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നവംബർ 30 വ്യാഴാഴ്ച മുതൽ ഇനിയുള്ള 52 ദിവസത്തേക്ക് പിഴത്തുക അടയ്ക്കുന്നവർക്ക് കിഴിവ് ലഭിക്കും. […]
ആരേയും സ്വീകരിക്കും,ആർക്കും വളരാൻ വളകൂറുള്ള മണ്ണ്: അറേബ്യൻ ഐക്യനാടിന് ഇന്ന് 52ാം പിറന്നാൾ
കഴിഞ്ഞ 52 വർഷമായി അറേബ്യൻ ഐക്യനാട് സ്വയം വളരുന്നു.ഒരൊറ്റ കുതിപ്പിൽ.ആ മണ്ണിൽ ചവിട്ടി നിൽക്കുന്നവരെ ദേശ-ഭാഷാ അതിർ വരമ്പുകളില്ലാതെ വളരാൻ അനുവദിക്കുന്നു. ഒരു വടവൃക്ഷം കണക്കെ. ആ മണ്ണിന്റെ 52ാം ദേശീയദിനമാണിന്ന്. അറബിനാടുകൾ മലയാളികളെ […]
പുതിയൊരു ‘ദ്വീപ്’ – വെഗാസ് മാതൃകയിൽ വീണ്ടും ദുബായ്
ദുബായ്: ദുബായിൽ കോടികൾ മുതൽമുടക്കിൽ മറ്റൊരു ദ്വീപ് കൂടി നിർമ്മിക്കുന്നു. ‘ദി ഐലൻഡ്’ എന്ന പേരിലാണ് വൻകിട നിർമാണ പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. 2017ന് ശേഷമുള്ള ഏറ്റവും വലിയ നിർമാണ കരാർ നേടിയത് ചൈനീസ് […]
യുഎഇയുടെ 52ാമത് ദേശീയദിനാഘോഷം; ദുബായിൽ സൗജന്യ പൊതുപാർക്കിംഗ്
ദുബായ്: യുഎഇയുടെ 52ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായിൽ സൗജന്യ പൊതുപാർക്കിംഗ്. നാളെ ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെയുള്ള ദേശീയ ദിന അവധി ദിവസങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് ദുബായ് […]
നികുതി അടയ്ക്കാത്തവർക്ക് പിഴ കർശനമാക്കി ബഹ്റൈൻ
ബഹ്റൈൻ: ബഹ്റൈനിൽ നികുതി അടയ്ക്കാത്ത ബിസിനസ്സ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നികുതി ഇനിയും അടയ്ക്കാത്തവരോട് വാറ്റ്(Value Added Tax)-ന് രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ റവന്യൂ […]
ഇന്ത്യ മിഡിൽ ഈസ്റ്റ് ബന്ധം ദൃഢമാകാൻ കടലിനടിയിലൂടെ ഒരു പാത
റിയാദ്: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സമുദ്രാന്തര്‍ പാതയ്ക്ക് സൗദി മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ തത്വങ്ങള്‍ സംബന്ധിച്ച ധാരണാപത്രത്തിന് അംഗീകാരം നല്‍കിയത് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ […]
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി
ദമാം: സൗദി അറേബ്യയിൽ കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കി. കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് […]
കോപ്പ് 28; കനത്ത സുരക്ഷയിൽ ദുബായ്
ദുബായ്: കനത്ത സുരക്ഷാ വലയത്തിൽ ആണ് ദുബായിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28ന് തുടക്കം കുറിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയോടെ ദുബായിലെത്തി. ദുബായ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. […]
ഡിസംബറിൽ ഇന്ധന വില കുറയ്ക്കുമെന്ന് യുഎഇ
അബുദാബി ∙ യുഎഇയിൽ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്ത മാസം വില കുറയും. പുതിയ വില ഇന്ന്(ഡിസംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ സൂപ്പർ98, സ്പെഷ്യൽ 95 എന്നിവയ്ക്ക് […]
