അബുദാബിയിൽ മുഖ്യമന്ത്രിയ്ക്ക് ഊഷ്മള സ്വീകരണം നൽകി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്‌

0 min read
Spread the love

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യമന്ത്രിയെ അബുദാബിയിൽ സ്വീകരിച്ചു. കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐഎഎസ്, യുഎഇയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ന് അബുദാബി ഇത്തിഹാദ് അറീനയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഞായറാഴ്ച മലയാളം മിഷനും ലോക കേരള സഭയും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കുന്നുണ്ട്.

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഹ്രസ്വ കൂടിക്കാഴ്ചയിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ അധികൃതർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചിരുന്നു.

You May Also Like

More From Author

+ There are no comments

Add yours