ദുബായ്: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാകപ്പലിന്റെ പരീക്ഷണ സർവീസ് മാർച്ചിൽ തുടങ്ങും. കപ്പൽ സർവീസിന് ടെൻഡർ വിളിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം നടപടികൾ മുന്നോട്ടുപോകുന്നതിന്റെ സൂചനയാണ്.
കപ്പൽ സർവീസിന് ടെണ്ടർ വിളിക്കാൻ കേരള മാരിടൈം ബോർഡിനെയും, നോർക്കയെയും ചുമതലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് ലോക്സഭയിൽ അറിയിച്ചത്.
വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സീസണിൽ യാത്രക്കാർ കുറയും എന്നതിനാൽ ഈ കപ്പലുകളെ ആയുർവേദ മെഡിക്കൽ ടൂറിസത്തിനുള്ള ഉപാധിയാക്കാനും കേന്ദ്രത്തിന് മുന്നിൽ ബന്ധപ്പെട്ടവർ നിർദേശം വെച്ചിട്ടുണ്ട്.

+ There are no comments
Add yours