ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; ആളപായമില്ല

0 min read
Spread the love

ഫുജൈറ: ഫുജൈറ എമിറേറ്റിലെ ഓയിൽ ടാങ്ക്സ് മേഖലയിൽ തീപിടുത്തമുണ്ടായതായി അധികൃതർ. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ വിജയകരമായ ഇടപെടലിനെത്തുടർന്ന് തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് പതിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അഗ്നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും എന്തെങ്കിലും പുതിയ സംഭവവികാസങ്ങൾ ഉണ്ടായാൽ കൃത്യസമയത്ത് പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എമിറേറ്റ് അധികൃതർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

You May Also Like

More From Author

+ There are no comments

Add yours