ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബിയിലെ റുവൈസ് വ്യവസായ സമുച്ചയത്തിൽ തീപിടുത്തം; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്

0 min read
Spread the love

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ ഒരു കെട്ടിടത്തിൽ തീപിടുത്തം. അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ഒരു കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്.

ആക്രമണത്തെ തുടർന്ന് ഇവിടെ തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.ശത്രുവിൻറെ ഡ്രോൺ പതിച്ചതിനെ തുടർന്നാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.

സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മീഡിയ ഓഫീസ് കർശന മുന്നറിയിപ്പ് നൽകി.

You May Also Like

More From Author

+ There are no comments

Add yours