സുരക്ഷാ മുൻകരുതൽ; ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു

1 min read
Spread the love

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അപകടമുണ്ടായെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെയാണ് അറിയിപ്പുമായി ദുബായ് മീഡിയ ഓഫീസ് രം​ഗത്തെത്തിയത്.

എന്നാൽ വിമാനത്താവളത്തിന് മുകളിൽ പുക ഉയർന്ന സംഭവം യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവച്ച് മിസൈൽ ലക്ഷ്യം തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ താഴെ വീണതാണെന്നും അധികൃതർ വ്യക്തമാക്കി…ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾക്കിടെ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കരുതെന്ന് യുഎഇ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ദുബായ് പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു.

You May Also Like

More From Author

+ There are no comments

Add yours