ദുബായിൽ പ്രവർത്തനമാരംഭിച്ച് ആയിഷ അൽ ദെഹ്‍രി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസി

1 min read
Spread the love

ദുബായ്: ദുബായിലെ അഭിഭാഷകനായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ ആയിഷ അൽ ദെഹ്‍രി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടൻസിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു. ഇന്ത്യൻ സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസും ഇന്ത്യൻ ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് ഡോ.കെ.ജി ബാലകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്.

കഴിഞ്ഞ 22 വർഷത്തോളമായി ദുബായിൽ സീനിയർ ലീ​ഗൽ കൺസൾട്ടന്റായി ജോലി ചെയ്യ്ത് വരുന്ന അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളി ദുബായിലെ മലയാളി സമൂഹത്തിനിടയിൽ പ്രശസ്തനാണ്. ഈ അടുത്തിടെ ദുബായിൽ റേഡിയോയിലൂടെ 1700 മണിക്കൂറുകളോളം നിയമപദേശം നൽകുന്ന പരിപാടി നടത്തിയ ഷംസുദീന് ആകാശവാണിയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് മന്ത്രി ചിഞ്ചു റാണി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളി, അഡ്വ. ആയിഷ ജവഹർ എന്നിവർ സ്വാഗതം നേർന്ന ചടങ്ങിൽ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ ഡോ.കൈലാസ് നാഥ് പിള്ള, മുൻ പ്രോസിക്യൂട്ടറും അഭിഭാഷകനും ആയ അഡ്വ. അഹമ്മദ് ഹസ്സൻ, എമിട്രൻസ് ലോജിസ്റ്റിക്സിന്റെ മാനേജിംഗ് ഡയറക്ടർ ആരിഫ് അൽ റഹ്മ തുടങ്ങി ഒട്ടനവധി വ്യക്തികളും, കരുണയുടെ ഭാരവാഹികളും അംഗങ്ങളും ആശംസകൾ നേർന്നു.

ഇറാഖിലെ ബസ്ര കോടതിയിലെ മുൻ ജഡ്ജും ദുബായ് ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലെ ആർബിട്ടേറ്ററും ദുബായ് കോടതിയിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. ഡോ. റിയാദ് അൽകബ്ബാൻ, സ്ഥാപനത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർനാഷണൽ ആർബിട്രേഷൻ സെമിനാറും ജസ്റ്റിസ് ഡോ.കെ.ജി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദുബായിലെ ഡബിൾ ട്രീ ബൈ ഹിൽട്ടണിൽ വച്ചാണ് (DoubleTree by Hilton) സെമിനാർ സംഘടിപ്പിച്ചത്. ജസ്റ്റിസ് ഡോ.കെ.ജി ബാലകൃഷ്ണൻ ഉൾപ്പെടെ പാനലിസ്റ്റുകളായി പങ്കെടുത്ത സെമിനാറിൽ ഒട്ടനവധി പേർ സംബന്ധിച്ചു. അഡ്വ. ബിലാൽ ഷംസുദ്ദീൻ സ്വാഗതവും അഡ്വ.പാർവതി സെമിനാറിൽ നന്ദിയും പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours