ഏഷ്യൻ കപ്പ്; ഇന്ത്യയ്ക് അതി നിർണായകം – സഹൽ ഇന്ന് കളിച്ചേക്കും

0 min read
Spread the love

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന. പരിക്കുകൾ കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഹൽ കളിച്ചിരുന്നില്ല.

ഏഷ്യൻ കപ്പിലെ ആറ് ​ഗ്രൂപ്പിലെയും മൂന്നാം സ്ഥാനത്തെത്തുന്ന നാല് മികച്ച ടീമുകൾക്കും അടുത്ത റൗണ്ടിൽ പ്രവേശിക്കാം. അത്കൊണ്ട് തന്നെ ഇന്ത്യയ്ക്കും സിറിയയ്ക്കും ഇന്നത്തെ കളിയിലെ വിജയം അനിവാര്യമാണ്. സിറിയയെ തോൽപ്പിച്ചാൽ ഇന്ത്യ ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് എത്തും. എന്നാൽ മറ്റ് ആറ് ​ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുടെ ​ഗോൾ വ്യത്യാസം കൂടി അറിഞ്ഞാലെ ഇന്ത്യയ്ക്ക് സാധ്യതകൾ തീരുമാനിക്കാൻ കഴിയു.

സമീപകാലത്ത് ഇന്ത്യയെ തോൽപ്പിക്കാൻ സിറിയയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്. രണ്ട് മത്സരങ്ങളിൽ സിറിയ ഒരൊറ്റ ​ഗോൾ മാത്രമാണ് വഴങ്ങിയത് എന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.

You May Also Like

More From Author

+ There are no comments

Add yours