ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുമായി യു.എ.ഇ ഒന്നാമത്; ഇന്ത്യ 68ാം സ്ഥാനത്ത്

1 min read
Spread the love

യു.എ.ഇ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുമായി യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. പവർ ഇൻഡക്സിന്റെ റിപ്പോർട്ട് പ്രകാരമാണ് പുതിയ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളെ മറികടന്നാണ് യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

യു.എ.ഇ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കും. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ നേടിയും പ്രവേശിക്കാൻ കഴിയും. വർഷങ്ങളോളം പാസ്പോർട്ട് ഇൻഡക്സ് സൂചികയിൽ നെതർലാന്റ്സ് പാസ്പോർട്ട് ആയിരുന്നു ഒന്നാം സ്ഥാനത്ത്.

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ അഞ്ചു രാജ്യങ്ങളുടെ പാസ്പോർട്ടുകളും ഉപയോഗിച്ച് മുൻകൂർ വിസയില്ലാതെയും ഓൺഅറൈവൽ വിസ നേടിയും 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ സാധിക്കും.

ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യക്ക് 68-ാം സ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളായ ഖത്തർ 44ാം സ്ഥാനത്തും കുവൈറ്റ് 45ാം സ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47ാം സ്ഥാനത്തും ഒമാൻ 49ാം സ്ഥാനത്തുമെത്തി. സിറിയ ആണ് പാസ്പോർട്ട് പവർ ഇൻഡക്സിൽ ഏറ്റവും പിന്നിൽ. സിറിയക്ക് തൊട്ടുമുന്നിലായി അഫ്ഗാനിസ്ഥാനും ഇറാഖുമാണുള്ളത്.

You May Also Like

More From Author

+ There are no comments

Add yours