കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും മരിച്ചു; ഒമാൻ ഉൾക്കടലിൽ വ്യോമാക്രമണവുമായി യുഎസ്

0 min read
Spread the love

ഒമാൻ ഉൾകടലിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്. നിർദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ഇറാനിൽ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന കപ്പലിന് നേരെ തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം

സംഭവത്തിൽ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ആക്രമണത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ന്യൂഡൽഹി, യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിലെ സംഘർഷാവസ്ഥ ഇന്ത്യൻ ജീവനക്കാരുടെ ജീവന് ഭീഷണിയാകുന്നതിൽ രാജ്യം കടുത്ത ആശങ്ക രേഖപ്പെടുത്തി.

അതേസമയം മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല

You May Also Like

More From Author

+ There are no comments

Add yours