യുഎഇ സായുധസേനയുടെ ഐക്യത്തിന്റെ 50–-ാം വാർഷികം ആഘോഷിച്ചു. രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിലും ദേശീയ നേട്ടങ്ങളുടെ കാവലിലും അഞ്ചു പതിറ്റാണ്ട് നീണ്ട സേവനത്തെ അനുസ്മരിപ്പിക്കുന്നതായിരിക്കും ആഘോഷം.
അടുത്തിടെയുള്ള ഇറാൻ ആക്രമണശ്രമങ്ങളെ ചെറുത്ത് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സായുധസേന ഉയർന്ന കാര്യക്ഷമത തെളിയിച്ചതായാണ് വിലയിരുത്തൽ.
യുഎഇയെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞത് ശ്രദ്ധേയ നേട്ടമായും കണക്കാക്കപ്പെടുന്നു.
ഭൂമി, വായു, നാവിക, സൈബർ മേഖലകളെ ഏകോപിപ്പിക്കുന്ന ബഹുമുഖ സമന്വിത സംവിധാനമാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. ആധുനിക കവച വാഹനങ്ങൾ, ഭൂതല നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഡിജിറ്റൽ കമാൻഡ്- നിയന്ത്രണ ശൃംഖലയിലൂടെ ബന്ധിപ്പിച്ച് തത്സമയ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുണ്ട്.
,വ്യോമസേനയുടെ മേൽക്കൈ വിമാനങ്ങളിൽ മാത്രമല്ല, മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനം, വ്യോമ പ്രതിരോധ സംവിധാനം, ആധുനിക കമാൻഡ് കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര സംവിധാനത്തിലൂടെയാണ്.
അന്താരാഷ്ട്ര പങ്കാളികളുമായി സംയുക്ത പരിശീലനങ്ങൾ വഴി എമിറാത്തി പൈലറ്റുകളുടെ കഴിവും ശക്തിപ്പെടുത്തുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഗതാഗത മാർഗങ്ങളിൽ ഒന്നിനോട് ചേർന്നുനിൽക്കുന്ന യുഎഇയിൽ, കടൽസുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബഹുമുഖ ശേഷിയുള്ള കപ്പലുകൾ, തീര നിരീക്ഷണ സംവിധാനം, മനുഷ്യരഹിത പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് ഊർജ മാർഗങ്ങളും ആഗോള വ്യാപാര പാതകളും സംരക്ഷിക്കാൻ നാവികസേന ശേഷി വർധിപ്പിച്ചിട്ടുണ്ട്.

+ There are no comments
Add yours