യുഎസ്-ഇസ്രായേൽ-ഇറാൻ സൈനിക സംഘർഷത്തെയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിനെയും തുടർന്ന് ആഗോള എണ്ണവിലയിൽ കുത്തനെ വർദ്ധനവിന് കാരണമായതിനെത്തുടർന്ന് ഡസൻ കണക്കിന് രാജ്യങ്ങൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു.
യുഎഇയിലും ഖത്തറിലും പെട്രോൾ വില വർധിപ്പിച്ചു. യുഎഇയിൽ പെട്രോളിന് 80 ഫിൽസും (20.56 രൂപ) ഡീസലിന് 1.97 ദിർഹമുമാണ് (50.63 രൂപ) കൂട്ടിയത്. രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ഗൾഫിലും പ്രതിഫലിച്ചത്.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.39 ദിർഹമാണ് പുതിയ വില. നേരത്തെ ഇത് 2.59 ദിർഹം ആയിരുന്നു.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.28 ദിർഹമാണ് വില. നേരത്തെ ഇത് 2.48 ദർഹം ആയിരുന്നു.
ഇ-പ്ലസ് പെട്രോൾ 3.20 ദിർഹത്തിനാണ് ഇനി മുതൽ വിൽക്കുക. മാർച്ച് മാസത്തിൽ 2.40 ദിർഹം ആയിരുന്നു.
ഡീസൽ വില ലിറ്ററിന് 4.69 ദിർഹമാണ് ഏപ്രിലിൽ ഈടാക്കുക. മാർച്ച് മാസത്തിൽ ഡീസൽ ലിറ്റർ വില 2.72 ആയിരുന്നു.
യുഎഇയിലുള്ളവർക്ക് ജീവിതച്ചെലവ് കൂട്ടുന്നതാണ് പുതിയ തീരുമാനം. ഏകദേശം 200 മുതൽ 500 ദിർഹം വരെ പ്രതിമാസ ബജറ്റിൽ അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

+ There are no comments
Add yours