യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് വീശുന്നതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0 min read
Spread the love

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് യുഎഇയിൽ ഇന്ന് ചിലപ്പോൾ മഴ പെയ്യ്തേക്കാം. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്.

കൂടാതെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവരോട് ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നേരിയതോ മിതമായതോ ആയ കാറ്റും വീശാൻ സാധ്യതയുണ്ട്

അറബിക്കടലിലും ഒമാൻ കടലിലും കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ ചില പ്രദേശങ്ങളിൽ താപനില 21 ഡിഗ്രി സെൽഷ്യസായി കുറയും, ചില പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈർപ്പം 85 ശതമാനം വരെയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

You May Also Like

More From Author

+ There are no comments

Add yours