ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതി; പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ്, 34 ബില്യൺ ദിർഹം ചിലവ്

0 min read
Spread the love

ദുബായിലെ പൊതുഗതാഗത സംവിധാനം വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ പുതിയ ഗോൾഡ് ലൈൻ പദ്ധതി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

34 ബില്യൺ ദിർഹത്തിന്റെതാണ് പുതിയ പദ്ധതി. പൂർണമായും ഭൂഗർഭ മെട്രോ പാതയായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ദുബായിലെ 15 പ്രധാന തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാകും ഗോൾഡ് ലൈൻ സജ്ജമാക്കുക. 42 കിലോമീറ്റർ ദൈർഘ്യമാകും ഗോൾഡ് ലൈൻ പാതയ്ക്ക് ഉണ്ടാവുക.

ഏകദേശം 15 ലക്ഷത്തോളം യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

നഗരത്തിലുടനീളമുള്ള 15 പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതിനൊപ്പം നിലവിൽ നിർമാണത്തിലിരിക്കുന്ന 55 പ്രമുഖ റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും പുതിയ പാത സഹായിക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സുപ്രധാനമായ വികസന പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദുബായ് മെട്രോ ശൃംഖലയുടെ ആകെ നീളത്തിൽ 25 ശതമാനം വർദ്ധനവുണ്ടാകും. 2032 സെപ്റ്റംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭാവിയിലേക്കുള്ള പ്രയത്‌നങ്ങൾ ഇവിടെ അവസാനിക്കുന്നില്ലെന്നും കൂടുതൽ കരുത്തോടെ അത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകൾക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നൽകുന്ന വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours