ഖത്തർ ഊർജ്ജ സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് രണ്ട് ഡ്രോൺ ആക്രമണം; ആളപായമില്ല

0 min read
Spread the love

ഖത്തറിലെ പ്രമുഖ വ്യവസായ നഗരമായ റാസ് ലഫാനിലെയും മെസൈദിലെയും ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാനിയൻ ഡ്രോണാക്രമണം. ഖത്തർ പ്രതിരോധ വകുപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തർ എനർജിയുടെ ഉടമസ്ഥതയിലുള്ള റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഊർജ്ജ നിലയത്തിനും, മെസൈദിലെ പവർ പ്ലാന്റിന് കീഴിലുള്ള വാട്ടർ ടാങ്കിനും നേരെയായിരുന്നു ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം, സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിലയിരുത്തി വരികയാണ്. വിശദമായ പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours