ഒമാനിലെ സലാലയിൽ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് മിർബാത്ത് വിലായത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ സംഹാനിലാണ് സംഭവം. ഉയർന്ന പ്രദേശത്തെ ചരിവിൽ നിന്ന് വഴുതി വീണ് ഗുരുതര പരിക്കുകൾ ഏറ്റതിനെ തുടർന്നാണ് മരണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
പ്രാദേശത്തെ പൗരന്മാരുടെ സഹായത്തോടെ, ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തക- ആംബുലൻസ് സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മലകയറുന്ന പൗരന്മാരും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഭ്യർത്ഥിച്ചു. ശരത്കാലത്തെ കാലാവസ്ഥ പാതകളെ വഴുക്കലുള്ളതാക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

+ There are no comments
Add yours