ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഞായറാഴ്ച ട്രേഡ് സെന്റർ ഏരിയയിൽ രണ്ട് പാലങ്ങൾ തുറന്നു.
ഡിസംബർ 2 സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കും അൽ മുസ്തക്ബാൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന അൽ മജ്ലിസ് സ്ട്രീറ്റിലേക്കും ഉള്ള ഗതാഗതത്തിന് ഈ പാലങ്ങൾ സൗകര്യമൊരുക്കുന്നു.
ഓരോ പാലത്തിനും ഇരു ദിശകളിലേക്കും രണ്ട് പാതകളുണ്ട്, ആകെ 2,000 മീറ്റർ നീളവും മണിക്കൂറിൽ ഏകദേശം 6,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. ട്രേഡ് സെന്റർ പദ്ധതിയിൽ ആകെ അഞ്ച് പാലങ്ങൾ ഉണ്ടാകും.
696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിയാണ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ ദുബായ് റോഡ്സ് ആന്റ് ട്രാൻസോപോർട്ട് അതോറിറ്റി നടപ്പിലാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ റൗണ്ട് എബൗട്ടിലെ ഗതാഗത കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്ന യാത്ര വെറും 90 സെക്കൻഡായി കുറയുമെന്നാണ് വിലയിരുത്തൽ.
ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം ആറ് മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായും കുറക്കാനാകും. 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റൗട്ട് എബൗട്ട് ഉൾപ്പെടുന്ന ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർദ്ധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കുമെന്നും ആർടിഎ വ്യക്തമാക്കി.
ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസം പകരും. ഇതിന് പുറമെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കുള്ള യാത്രയും കൂടുതൽ എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവയുമായി പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും. അടുത്ത വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.

+ There are no comments
Add yours