അബുദാബി: യുഎഇയ്ക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് എ ആർ റഹ്‌മാന്‍റെയും സംഘത്തിന്‍റെയും അവിസ്മരണീയ പ്രകടനം. 52ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഐക്യത്തിന്‍റെയും മാനവികതയുടെയും സന്ദേശവുമായി എ ആർ റഹ്‌മാനും ഫിർദൗസ് ഓർക്കസ്ട്രയും അബുദാബിയിൽ അണിനിരന്നത്.
29 രാജ്യങ്ങളിൽ നിന്നുള്ള 52 വനിതകൾ അടങ്ങുന്ന എ ആർ റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്ര അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് സംഗീതാവതരണം നടത്തിയത്.
യുഎഇ അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയുടെ പിന്തുണയോടെ സ്ഥാപിച്ച ഓർക്കസ്ട്രയുടെ ദേശീയ ദിനത്തിലെ പ്രത്യേക പ്രകടനം നയിച്ചത് മോണിക്ക വുഡ്‌മാനാണ്. ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സാണ് ‘സിംഗിംങ് ഫോർ ദി ചിൽഡ്രൻ ഓഫ് സായദ്’ എന്ന പ്രത്യേക പരിപാടിക്ക് വേദിയൊരുക്കിയത്.
സമ്പൂർണ്ണ വനിതാ ഓർക്കസ്ട്രയ്‌ക്കൊപ്പം 50 ഗായകരും സംഗീത സായാഹ്നത്തിന്‍റെ ഭാഗമായി. ഭാവി തലമുറ രാജ്യത്തിന്‍റെ ശക്തിയാണെന്ന യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്‍റെ ദർശനങ്ങൾക്ക് ചടങ്ങ് ആദരവർപ്പിച്ചു
+ There are no comments
Add yours