വിസ്താരയുടെ 50ാമത്തെ വിമാനത്താവളം; ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക് നേരിട്ട് വിമാന സർവീസ്

1 min read
Spread the love

ദോഹ: ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര എയർ ദോഹയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമാണ് സർവീസ്.

ഡിസംബർ 15ന് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എ321 നിയോ എയർക്രാഫ്റ്റ് ആണ് സർവീസിന് ഉപയോഗപ്പെടുത്തുക. ദോഹയ്ക്കും മുംബൈയ്ക്കും ഇടയിൽ ആഴ്ചയിൽ നാല് വിമാനങ്ങൾ സർവീസ് നടത്തും.

വിസ്താര എയർലൈൻസ് സർവീസ് നടത്തുന്ന 50ാമത്തെ വിമാനത്താവളമായിരിക്കും ദോഹ. 30,599 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. മിഡിൽ ഈസ്റ്റിലെ വളർന്നുവരുന്ന സാമ്പത്തിക കേന്ദ്രമായ ദോഹയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സർവീസ് മുംബൈയിൽ നിന്ന് ആരംഭിക്കാൻ കഴിഞ്ഞത് ഏറെ ആഹ്ലാദം പകരുന്നതായി എയർലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.

ഈ നീക്കം ഗൾഫ് മേഖലയിലെ വിസ്താരയുടെ സാന്നിധ്യം കൂടുതൽ ഉറപ്പിക്കുക മാത്രമല്ല, മുംബൈ ഹബ്ബിൽ നിന്നുള്ള തങ്ങളുടെ നെറ്റ്‍വർക്ക് ഓഫർ വർധിപ്പിക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours