മധ്യസ്ഥ ചർച്ചകൾ തുടരും,പലസ്തീൻ ശാശ്വത സമാധാനം കൈവരിക്കണം; ഖത്തർ അമീർ

1 min read
Spread the love

പലസ്തീനിൽ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(പലസ്തീനിൽ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി(Sheikh Tamim bin Hamad Al Thani).അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.

ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും എല്ലാ കക്ഷികളുമായുള്ള മധ്യസ്ഥ ചർച്ചകൾ തുടരും. മധ്യസ്ഥ ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുകയും ഗാസ മുനമ്പിലെ മനുഷ്യജീവിതം സങ്കീർണമാക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ ശാശ്വതമായ വെടിനിർത്തൽ അനിവാര്യമാണെന്നും അമീർ വ്യക്തമാക്കി.

ഇസ്രയേലിനും പലസ്തീനും ഇടയിൽ ശാശ്വതമായ കരാറിലേക്ക് എത്തിച്ചേരുന്നതിനായി ഖത്തർ വഹിക്കുന്ന മധ്യസ്ഥത ശ്രമങ്ങളെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അഭിനന്ദിച്ചു.

You May Also Like

More From Author

+ There are no comments

Add yours