ദോഹ: വേൾഡ് ട്രാവൽ പുരസ്‌കാര പട്ടികയിൽ ഖത്തർ എയർവേയ്‌സിന് അപൂർവ നേട്ടം.
ലോകത്തെ പ്രമുഖ എയർലൈൻ, ലോകത്തെ പ്രമുഖ ബിസിനസ് ക്ലാസ് എയർലൈൻ, ലോകത്തെ പ്രമുഖ ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നീ പുരസ്കാരങ്ങളാണ് ഖത്തർ എയർവേയ്‌സിന് ലഭിച്ചത്.
യാത്രക്കാരുടെ സംതൃപ്തിക്കു വേണ്ടിയുള്ള ഖത്തർ എയർവേയ്‌സിന്റെ അർപ്പണ ബോധത്തിനാണ് ‘വേൾഡ്സ് ലീഡിംഗ് എയർലൈൻ’ അവാർഡ് നേടിയത്.
യാത്രക്കാർക്ക് മികച്ച സൗകര്യവും സേവനവും യാത്രാനുഭവവും നൽകുന്നതിനാണ് ‘വേൾഡ്സ് ലീഡിംഗ് ബിസിനസ് ക്ലാസ് എയർലൈൻ’ അവാർഡ്.
+ There are no comments
Add yours