കനത്ത മഴയെത്തുടർന്ന് എമിറേറ്റിൽ അടച്ചിട്ടിരുന്ന എല്ലാ റോഡുകളും വീണ്ടും തുറന്നതായി ഷാർജയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം സ്ഥിരീകരിച്ചു.
ജനജീവിതം സാധാരണ നിലയിലായതിനെ തുടർന്ന് കിംഗ് ഫൈസൽ മസ്ജിദിന് സമീപമുള്ള ദുരിതാശ്വാസ കൂടാരവും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. എല്ലാ ഔദ്യോഗിക സംഭാവന ചാനലുകളും സർക്കാർ ഏജൻസികൾ പ്രഖ്യാപിച്ച ഔട്ട്ലെറ്റുകൾ വഴി തുറന്നിരിക്കും.
മാനുഷികമായ അഭ്യർത്ഥനയോട് പെട്ടെന്ന് പ്രതികരിക്കുകയും ദുരിതബാധിതർക്ക് ടെൻ്റിൽ സംഭാവനകൾ നൽകുകയും ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രമങ്ങളെ സംഘം അഭിനന്ദിച്ചു.
യു.എ.ഇയിൽ ഏപ്രിൽ 16ാം തീയ്യതിയുണ്ടായ അതിശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ചില റോഡുകൾ പൂർണ്ണമായും തകർന്നിരുന്നു. ഇതേ തുടർന്നാണ് പ്രധാന ഹൈവേകൾ ഉൾപ്പെടെ അധികൃതർ അടച്ചിട്ടിരുന്നത്.
+ There are no comments
Add yours