ഷാർജ കടലിൽ ബോട്ട് മറിഞ്ഞ് അപകടം; നാല് പേരെ രക്ഷപ്പെടുത്തി

1 min read
Spread the love

ഷാർജ: ഷാർജ കടൽത്തീരത്ത് ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട നാല് പേരെയും രക്ഷപ്പെടുത്തിയതായി നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു.

ഹംരിയ തുറമുഖത്ത് നിന്ന് 17 നോട്ടിക്കൽ മയിൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ബോട്ടിനുള്ളിൽ 1 യുഎഇ പൗരനും 3 ഏഷ്യൻ പൗരന്മാരും ആണ് ഉണ്ടായിരുന്നത്.

അപകടത്തിൽപ്പെട്ട ഇവരെ രക്ഷിക്കാനുള്ള ദൗത്യം കോസ്റ്റ് ഗാർഡ് വിജയകരമായി പൂർത്തിയാക്കിയതായി അതോറിറ്റി സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.

നാല് പേർക്കും നിസാരപരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രഥമ ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചു എന്നും ആരോഗ്യനില തൃപ്തികരമാണെന്നും നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours