ഹയാ വിസ അവസാനിപ്പിച്ച് ഖത്തർ; നിലവിൽ ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം

1 min read
Spread the love

ദോഹ: ഹയാ വിസ വഴി ഖത്തറിലേക്ക് വരാനുള്ള കാലാവധി സർക്കാർ അവസാനിപ്പിച്ചു. ഹയാ വിസയിൽ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24 വരെ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഖത്തറിൽ നടന്ന 2023 ലോകകപ്പ് ഫുട്ബോൾ സമയത്ത് വിദേശികൾക്ക് ഖത്തറിലേക്കുള്ള ഏക പ്രവേശന മാർഗമായിരുന്നു ഹയാ വിസ. ലോകകപ്പിന് പിന്നാലെ കായിക – വിനോദ സഞ്ചാര സാധ്യതകൾ മുൻ നിർത്തി ആദ്യം കഴിഞ്ഞ ജനുവരി 24 വരെയും പിന്നീട് ഏഷ്യൻ കപ്പിനായി ഫെബ്രുവരി 24 വരെയും വിസ കാലാവധി നീട്ടി നൽകുകയായിരുന്നു.

എന്നാൽ ഹയ വിസയിൽ ഖത്തറിലേക്ക് പ്രവേശിക്കാനുള്ള സമയപരിധി ഫെബ്രുവരി 10 വരെയാണ് നിശ്ചയിച്ചിരുന്നത്. ഹയാ, ഹയാ വിത്ത് മി വിസയിൽ ഖത്തറിൽ വന്നവർ ഫെബ്രുവരി 24നകം മടങ്ങണം. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. അതേ സമയം ടൂറിസ്റ്റ് വിസകളായ ഹയാ എ വൺ, എ ടു, എ ത്രീ വിസകൾ തുടരും.

You May Also Like

More From Author

+ There are no comments

Add yours