ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ദാതാക്കളായ ജെംസ് എജ്യുക്കേഷൻ, ‘കുടുംബത്തിന് ഒന്നാം സ്ഥാനം’ എന്ന ആഗോള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
സാമൂഹിക മാറ്റത്തിനായുള്ള യുഎഇ നേതൃത്വത്തിൻ്റെ അജണ്ടയെ പിന്തുണയ്ക്കുന്നതിനൊപ്പം ആഗോള മാറ്റത്തിനും കൂടി വേണ്ടിയുള്ള ഒരു പുതിയ പദ്ധതിയായാണ് ‘കുടുംബത്തിന് ഒന്നാം സ്ഥാനം’ എന്ന സംരംഭം വ്യാഴാഴ്ച ആരംഭിച്ചത്.
ദുബായിലെ ജെംസ് വേൾഡ് അക്കാദമിയിൽ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഈ സംരംഭം ഉദ്ഘാടനം ചെയ്യ്തു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ്, ജെംസ് എഡ്യൂക്കേഷൻ സ്ഥാപകൻ സണ്ണി വർക്കി, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സ്നേഹത്തിലും പരിചരണത്തിലും അധിഷ്ഠിതമായ പോസിറ്റീവ് മാറ്റത്തിനായുള്ള പ്രസ്ഥാനം, സ്കൂൾ ശൃംഖലയിലുടനീളമുള്ള വിദ്യാർത്ഥികൾക്കായി ദീർഘകാലമായി സ്ഥാപിതമായ ഹോളിസ്റ്റിക് ക്ലാസ് റൂം പഠനത്തിന് അടിവരയിടാൻ GEMS-നെ സഹായിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
“കുടുംബം: നമ്മുടെ രാഷ്ട്രത്തിൻ്റെ അടിത്തറ” എന്ന പ്രമേയത്തിന് ഊന്നൽ നൽകുന്ന ദുബായ് സോഷ്യൽ അജണ്ട 33-ലും ജെംസിന്റെ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.
“സമാധാനവും സഹിഷ്ണുതയും സമൃദ്ധിയും നിറഞ്ഞ ഒരു സമൂഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നിർമാണ ഘടകമാണ് കുടുംബം. സമാധാനം, സഹിഷ്ണുത, സാഹോദര്യം, അഹിംസ, അതുപോലെ വ്യക്തിപരവും കൂട്ടായതുമായ വളർച്ചയും നേട്ടവും പോലുള്ള മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ ജോലി കുടുംബങ്ങളെ സഹായിക്കും. നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഇന്നത്തെ ലോകത്തിലും വളരെ പ്രധാനപ്പെട്ട മൂല്യങ്ങളാണിവ.” സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഷെയ്ഖ് നഹ്യാൻ പറഞ്ഞു

+ There are no comments
Add yours