ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ വിനോദ പദ്ധതിയുമായി റൊണാൾഡോയും സൗദി അറേബ്യയും കൈക്കോർക്കുന്നു

1 min read
Spread the love

സൗദി: അടുത്ത റിയാദ് സീസണിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ പദ്ധതി ആരംഭിക്കുമെന്ന് ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ഷൈഖ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

റിയാദ് സീസൺ കപ്പിൻ്റെ ഭാഗമായി സൗദി തലസ്ഥാനത്തെ കിംഗ്ഡം അരീനയിൽ നടന്ന സൗദി അറേബ്യയിലെ അൽ നാസറും ഇൻ്റർ മിയാമിയും തമ്മിലുള്ള മത്സരത്തിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം.

റിയാദ് സീസണിൽ അൽ അവ്വൽ പാർക്കിൻ്റെ വികസനത്തിനോ കിംഗ്‌ഡം അരീനയോട് സാമ്യമുള്ള പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനോ വേണ്ടി അൽ നാസർ ക്ലബ്ബുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ ഞങ്ങൾ തയ്യാറാണെന്നും തുർക്കി അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു.

അതേസമയം പദ്ധതി എന്താണെന്നോ, എത്ര ചിലവ് വരുമെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

You May Also Like

More From Author

+ There are no comments

Add yours