ഇ-സ്കൂട്ടറുകൾ അപകടങ്ങൾ സൃഷ്ടിക്കുന്നു; മുന്നറിയിപ്പുമായി ദുബായ് പോലീസ്

1 min read
Spread the love

യുഎഇ നിവാസികൾ റോഡുകളിൽ അശ്രദ്ധമായി ഇ-സ്കൂട്ടറുകൾ ഓടിക്കുന്നുവെന്നും, അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നും ദുബായ് പോലീസ് അറിയിച്ചു. നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കാകൂ എന്ന് താമസക്കാരെ ഓർമ്മിപ്പിക്കുകയും, ഇ-സ്‌കൂട്ടർ ഓടിക്കുന്നതിൻ്റെ അപകടങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്ത് കൊണ്ട് ദുബായ് പോലീസ് സോഷ്യൽ മീഡിയകളിൽ മുന്നറിയിപ്പ് നൽകി.

ആവശ്യമായ സംരക്ഷണ ഗിയറുകളില്ലാതെ റോഡുകളിൽ ഇ-സ്‌കൂട്ടറുകൾ ഓടിക്കുന്ന വീഡിയോയും പോലീസ് മുന്നറിയിപ്പിനൊപ്പം സോഷ്യൽ മീഡിയകലിൽ പോസ്റ്റ് ചെയ്യ്തിട്ടുണ്ട്. വാഹനമോടിക്കുന്നവരെ നിയമങ്ങൾ പാലിക്കണമെന്ന് അതോറിറ്റി ഓർമ്മിപ്പിക്കുകയും ഇ-സ്കൂട്ടർ ഉപയോ​ഗിക്കുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

റൈഡർമാർ അവരുടെ ഇ-സ്‌കൂട്ടറുകൾ ഓടിക്കുമ്പോൾ ഹെൽമെറ്റിനൊപ്പം കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും സംരക്ഷണം നൽകാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours