പരിഷ്കാരവുമായി ഷാർജ ട്രാഫിക്; തിരക്ക് കുറയ്ക്കാൻ സെൻസറുകൾ, ക്യാമറകൾ, AI-പവർ സിഗ്നലുകൾ

1 min read
Spread the love

ഷാർജ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വഴി ഷാർജയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. AI- ഉപയോ​ഗിച്ച് മെച്ചപ്പെടുത്തിയ 48 ട്രാഫിക് സിഗ്നലുകൾ ഗതാഗതത്തിൻ്റെ ഒഴുക്ക് 30 ശതമാനം വരെ കുറയ്ക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സിഗ്നൽ സമയം ക്രമീകരിക്കുന്നതിന് സെൻസറുകളും ക്യാമറകളും തത്സമയ ട്രാഫിക്ക് വിശകലനം ചെയ്യും. ട്രാഫിക് വോളിയവും ട്രെൻഡുകളും അടിസ്ഥാനമാക്കി ട്രാഫിക് ലൈറ്റുകൾ പച്ചയോ ചുവപ്പോ ആയി തുടരുമെന്ന് SRTA ചെയർമാൻ യൂസിഫ് ആലത്ത്മണി(Yousif Alathmani) പറഞ്ഞു. AI-യുടെ പഠന പ്രക്രിയ തുടർച്ചയായി നടക്കുന്നതനനുസരിച്ച് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.

സിഗ്നൽ സമയം ക്രമീകരിക്കുന്നതിന് സെൻസറുകളും ക്യാമറകളും തത്സമയ ട്രാഫിക്ക് വിശകലനം ചെയ്യും. ഷാർജ-ദുബായ് ഗതാഗതം സുഗമമാക്കുന്നതിന് 2023ൽ ഇത്തിഹാദ് റോഡിലും അൽ താവൂൺ ഏരിയയിലും STRA ഇത്തരത്തിൽ രണ്ട് പദ്ധതികൾ നടപ്പിലാക്കിയിരുന്നു.

എമിറേറ്റിലുടനീളം ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിന് BEEAH-മായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് SRTA കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറ‍ഞ്ഞിരുന്നു. പ്രധാന വാണിജ്യ, നഗര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നൂറുകണക്കിന് ചാർജറുകൾ ഹൈവേകളിലും ഒന്നിലധികം ജില്ലകളിലും വിന്യസിക്കും

You May Also Like

More From Author

+ There are no comments

Add yours