അബുദാബി: അബുദാബിയിൽ പുതിയ റിസോർട്ട് ഓവർവാട്ടർ വില്ലകൾ ഒരുങ്ങുകയാണ്. കടലിനെ അഭിമുഖീകരിക്കുന്ന കുളങ്ങൾ, ‘സർപ്രൈസ്’ ഫീച്ചർ എന്നിവയുമായാണ് പുത്തൻ പദ്ധതിയുടെ വരവ്.
കടലിന് അഭിമുഖമായുള്ള ഒരു കുളത്തിലോ ഓവർവാട്ടർ വില്ലയിലോ നിങ്ങൾക്ക് വിശ്രമിക്കാൻ കഴിയുന്ന ഒരു താമസസ്ഥലം എങ്ങനെയുണ്ട്? അബുദാബിയുടെ ഊർജ്ജസ്വലമായ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ഒരു കിടിലൻ പദ്ധതി കൂടി അവതരിപ്പിക്കുകയാണ് പ്രോജക്റ്റിൻ്റെ ഡെവലപ്പർമാരായ മോഡൺ പ്രോപ്പർട്ടീസ്

ഹുദൈരിയത്ത് ദ്വീപിലെ 51 ദശലക്ഷം ചതുരശ്ര മീറ്റർ മെഗാ പ്രോജക്റ്റിൻ്റെ ഡെവലപ്പർമാരായ മോഡൺ പ്രോപ്പർട്ടീസ്, 31 ആഡംബര വില്ലകളുടെ ഒരു സ്യൂട്ട് ചേർത്ത് ബാബ് അൽ നോജൂം വാട്ടർഫ്രണ്ട് റിസോർട്ട് എന്ന പേരിലാണ് പദ്ധതി ആരംഭിക്കാൻ പോകുന്നത്.

17 ഓഷ്യൻ വ്യൂ വില്ലകളും 14 ഓവർവാട്ടർ വില്ലകളും സിംഗിൾ, ഡബിൾ ബെഡ്‌റൂമുകളുമാണ് വില്ലകൾക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. കടലിനോട് ചേർന്നാണ് ഈ മനോഹരമായ റെസിഡൻഷ്യൽ ഹൗസുകൾ നിർമ്മിച്ചിരിക്കുന്നത്. ബീച്ചിൽ ടെൻ്റുകൾ കെട്ടാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കും

ഔട്ട്ഡോർ സ്പേസുകളിൽ ഉൾപ്പെടെ വീൽചെയർ ആക്സസ് ചെയ്യാവുന്ന റിസോർട്ടാണിത്. ദമ്പതികൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അവധിക്കാലം ചിലവഴിക്കാൻ ഇവിടം മികച്ച സ്ഥലങ്ങളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ.
+ There are no comments
Add yours