ദുബായ്: ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ യുവാവും സുഹൃത്തിന്റെ കാമുകിയും പിടിയിലായി. ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് മയക്കുമരുന്ന് കൈവശം വച്ചതിനും ദുരുപയോഗം ചെയ്‌തതിനും ഏഷ്യക്കാരനെയും സുഹൃത്തിന്റെ കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.
10 വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷിച്ച കോടതിയുടെ വിധി ദുബായ് അപ്പീൽ കോടതി ശരിവച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഇരുവരെയും നാടുകടത്തും.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പക്ഷേ ഇപ്പോഴാണ് കേസിൽ വിധി വന്നിരിക്കുന്നത്. അൽ നഹ്ദ ഏരിയയിലെ ഒരു ഹോട്ടലിലെ ഒരു ഏഷ്യൻ സന്ദർശകന്റെ മുറിയിൽ മയക്കുമരുന്ന് ഉണ്ടെന്ന് ദുബായ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പോലീസ് ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിലെ (ജിഡിഎൻസി) അന്വേഷണസംഘം വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം സ്ഥീരികരിക്കുകയും ദുബായിലെ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷം സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു. ഹോട്ടൽ മുറി പരിശോധിച്ച ശേഷം, പ്രതികളിൽ ഒരാളുടെ വാഹനത്തിൽ നിന്നും വിവിധ മയക്കുമരുന്നുകളും പോലീസ് കണ്ടെത്തി, തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
+ There are no comments
Add yours