വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തില്ല; സ്ഥിരീകരിച്ച് യു.എ.ഇ

1 min read
Spread the love

യു.എ.ഇ: വ്യക്തികൾക്ക് ആദായ നികുതി ചുമത്താൻ യു.എ.ഇക്ക് പദ്ധതിയില്ലെന്ന് ധനമന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് അൽ ഖൂരി.(Younis Al Khouri)

അറബ് മോണിറ്ററി ഫണ്ട് സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് യോഗത്തിലാണ് അൽ ഖൂരി സർക്കാർ നിലപാട് വ്യക്തമാക്കിയത്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക, പണനയങ്ങളുടെ ഒരു ശ്രേണിയും പൊതു ബജറ്റിലെ സാമ്പത്തിക അപകടസാധ്യതകളും കാലാവസ്ഥാ വ്യതിയാനവും പോലുള്ള പ്രധാന വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയാണ് സംഗമം ഒരുക്കിയത്.

ഐഎംഎഫ്, വേൾഡ് ബാങ്ക്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തം യോ​ഗത്തിലുണ്ടായിരുന്നു.

അറബ് രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആറ് ചർച്ചാ സെഷനുകളും മൂന്ന് ഡയലോഗ് സെഷനുകളും രണ്ട് ദിവസത്തെ യോഗത്തിൽ ഉൾപ്പെടുത്തി. വളർച്ചാ നിരക്ക് കുറയുന്നതിന്റെയും ഉയർന്ന ധനസഹായ ചെലവുകളുടെയും വെളിച്ചത്തിൽ ധനനയ അപകടസാധ്യതകൾ മുതൽ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിൽ ധനനയത്തിന്റെ പങ്ക് വരെ യോ​ഗം ചർച്ച ചെയ്യ്തു. ഇതിനിടെയാണ് വ്യക്തികൾക്കുമേൽ ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് യൂനിസ് അൽ ഖൂരി വ്യക്തമാക്കിയത്.

ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് സൗദി അറേബ്യയും അടുത്തിടെ ആവർത്തിച്ചിരുന്നു.

You May Also Like

More From Author

+ There are no comments

Add yours