7 ദിവസങ്ങൾ 7 എമിറേറ്റ്‌സ്; യു.എ.ഇയിൽ സൈക്കിൾ യജ്ഞവുമായി റൈഡ് ഫോർ യൂണിറ്റി

1 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ 7 ദിവസം നീളുന്ന സൈക്കിൾ യജ്ഞവുമായി രാജ്യത്തെ പ്രമുഖർ എത്തുന്നു. യു.എ.ഇയുടെ ഐക്യവും, വൈവിധ്യവും ഉയർത്തി കാണിക്കുകയാണ് ലക്ഷ്യം. സൈക്ലിസ്റ്റുകൾ, ബിസിനസ്സ് നേതാക്കൾ, സംരംഭകർ എന്നിവരടങ്ങുന്ന ഒരു സംഘം യുഎഇയിലുടനീളം ഏഴ് ദിവസത്തെ സൈക്കിൾ യാത്ര നടത്തും.

ജനുവരി 6 മുതൽ 12 വരെ നടക്കുന്ന പരിപാടി റൈഡ് ഫോർ യൂണിറ്റിയാണ് സംഘടിപ്പിക്കുന്നത്. ‘7 ഡേയ്‌സ് 7 എമിറേറ്റ്‌സ് യൂണിറ്റി റൈഡ്’ എന്ന പേരിൽ ശനിയാഴ്ച രാത്രി ദുബായിലെ ഇസ്മായിലി സെന്ററിൽ ഗംഭീര ഉദ്ഘാടന പരിപാടി നടത്തും. ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ദുബായിലെ 25 അവേഴ്‌സ് ഹോട്ടലിൽ നിന്ന് യൂണിറ്റി റൈഡ് ആരംഭിക്കും.

ഏഴ് ദിവസങ്ങളിലായി, ഏഴ് എമിറേറ്റുകളിൽ ഓരോന്നിലൂടെയും യു.എ.ഇയുടെ ഭൂപ്രകൃതി ആസ്വദിച്ച് അവർ സൈക്കിളിൽ യാത്ര ചെയ്യും. ബിസിനസ്സിലും ജീവിതത്തിലും ആധുനിക ലോകത്തിലും എങ്ങനെ കായികപരമായി നല്ല മനുഷ്യരാകാമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിൽ എങ്ങനെ പങ്കാളികളാകാം എന്നൊക്കെയുള്ള ആഹ്വാനം കൂടിയാണ് റൈഡ് ഫോർ യൂണിറ്റിയുടെ ഈ സൈക്കിൾ യാത്ര.

ശരാശരി 25-നും 30 കി.മീറ്ററിനും ഇടയിലുള്ള വേഗതയിലാണ് സൈക്കിൾ യജ്ഞം പൂർത്തിയാക്കേണ്ടത്. മികച്ച സൈക്കിളിസ്റ്റുകൾ, പ്രമുഖ ബിസിനസ്സുക്കാർ, സംരഭകർ എന്നിവരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours